Monday 17 August 2015

സ്വാതന്ത്ര്യ ദിനാഘോഷം

അറുപത്തി ഒന്പതാമത് സ്വാതന്ത്ര്യദിനം സ്കൂളിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് ഖത്തീബ് അൻവരി ഉസ്താദ്‌ പതാക ഉയർത്തി ,പിന്നീട് നടന്ന പൊതു യോഗത്തിൽ എച്ച്  എം ,രഞ്ജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു   പി ടി എ പ്രസിഡന്റ്‌  ബി  പി മുഹമ്മദ്‌ പ്രസംഗിച്ചു .കുട്ടികളുടെ കലാപരിപാടികളും നടന്നു . കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .പി ടി എ മെമ്പർമരുടെയും  നാട്ടുകാരുടെയും  സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു .

സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം, ചിത്രങ്ങളിലൂടെ















Thursday 6 August 2015

ഹിരോഷിമ ദിനം

ഇന്ന് ഹിരോഷിമ ദിനം


    ലോകത്തെ കാലങ്ങളോളം കരയിപ്പിച്ച ഒരു ആക്രമണത്തിന്‍റെ ഓര്‍മ പുതുക്കുന്ന ദിനമാണിന്ന്. ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക പ്രയോഗിച്ച അണുബോംബ് ലോകഗതിയെത്തന്നെ മാറ്റിമറിച്ചു.
എഴുപതിനായിരത്തിലധികം മനുഷ്യര്‍ ഒറ്റദിവസംകൊണ്ട് കരിഞ്ഞുചാമ്പലായ ദിനം. ലക്ഷക്കണക്കിനാളുകള്‍ വികാലംഗരും അനാഥരുമായ ദിവസം. തലമുറകളോളം നീണ്ട മഹാവ്യാധികള്‍. യുദ്ധക്കൊതി മനുഷ്യകുലത്തിന് വരുത്തുന്ന സര്‍വനാശത്തിന്‍റെ സമാനതകളില്ലാത്ത ഉദാഹരണം. അതാണ് ഹിരോഷിമയില്‍ സംഭവിച്ചത്. എഴുപത് വര്‍ഷം മുന്പ് ഇതേ ദിവസം ജപ്പാനിലെ ഹോണ്‍ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയില്‍ അമേരിക്കയുടെ ലിറ്റില്‍ ബോയ് എന്ന യുറേനിയം ബോംബ് പതിച്ചപ്പോള്‍ 78,150 മനുഷ്യരാണ് നിമിഷാര്‍ധം കൊണ്ട് കരിഞ്ഞില്ലാതായത്.
ഈ ദിനത്തിൽ  നമ്മുടെ കുട്ടികളും യുദ്ധ വിരുദ്ധ റാലിയും യുദ്ധ വിരുദ്ധ പോസ്റ്റർ ഉണ്ടാക്കിയും തങ്ങളുടേതായ വികാരം  ലോകത്തെ അറിയിച്ചു .രാവിലെ കൂടിയ അസംബ്ലിയിൽ ലീഡർ നവാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു എച്ച് എം .രഞ്ജിത്ത് മാസ്റ്റർ  പ്രഭാഷണം നടത്തി . ശേഷം നടന്ന യുദ്ധ വിരുദ്ധ റാലിയിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന് കുരുന്നുകൾ  ഒരേ ശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു