Tuesday 19 February 2019

നിർമാണ പ്രവർത്തന ഫണ്ട്

ഇസ്ലാമിയ ALP സ്‌കൂളിന്റെ നിർമാണ പ്രവർത്തന ഫണ്ടിലേക്ക് സ്‌കൂൾ മാനേജരും ജമാഅത്തു പ്രസിഡണ്ടുമായ അഹമ്മദ് അൻസാർ സാഹിബ് വാഗ്ദാനം ചെയ്ത പതിനായിരം രൂപ സ്‌കൂൾ PTA പ്രസിഡണ്ട് മുഹമ്മദ് ബിയാരത്തിനു കൈമാറുന്നു .

Tuesday 12 February 2019

പഠനോത്സവം 2019


ഇസ്ലാമിയ എൽ പി  സ്കൂൾ  ഇച്ചിലങ്കോട്
ഇച്ചിലങ്കോട്

         കേരളത്തിലെപൊതു വിദ്യാലയങ്ങളെല്ലാം അക്കാദമികമായും ഭൗതികമായും ഇന്ന് വളരെയധികം മുന്നേറികൊണ്ടിരിക്കുകയാണ്, മാനേജ്മെന്റ് , പൂർവ്വ വിദ്യാർഥികൾ , നാട്ടുകാർ എന്നിവരുടെ സഹായ സഹകരണത്തോടെ നമ്മുടെ സ്കൂൾ നാൾക്കുനാൾ അഭിവൃദ്ധിയിലാണ് . മലയാളത്തിളക്കം ശ്രദ്ധ    ഹലോഇംഗ്ലീഷ് തുടങ്ങിയ നിരവധി പരിപാടികളിലൂടെ കുട്ടികളെല്ലാം അക്കാദമികമായ ഉയർന്ന തലങ്ങളിലാണ്. ക്‌ളാസ്സിലെ ഓരോ കുട്ടിയുടെയും പഠന നേട്ടങ്ങൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും നേരിൽ കണ്ട് ബോധ്യപ്പെടാനുള്ള അവസരം ഒരുക്കുകയാണ് പഠനോത്സവത്തിലൂടെ .
   നമ്മുടെ സ്‌കൂളിലെ പഠനോത്സവം 13/02/2019 ബുധനാഴ്ച രാവിലെ 10.30 ന് ആരംഭിക്കും ഇതിൽ പങ്കാളി ആവാൻ താങ്കളെ സാദരം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു
കാര്യ പരിപാടി
പ്രാർത്ഥന :  വിദ്യാർഥികൾ
സ്വാഗതം :   രഞ്ജിത്ത് മാസ്റ്റർ HM
അധ്യക്ഷൻ :  മുഹമ്മദ് ബിയാരം  (പ്രസിഡണ്ട് PTA)
ഉൽഘാടനം :  പ്രസാദ് റായ് (വാർഡ് മെമ്പർ മംഗൽപാടി പഞ്ചായത്ത്)  
ആശംസ :  നഫീസ ( മദർ PTA പ്രസിഡണ്ട് )
നന്ദി :  വിലാസിനി ടീച്ചർ (SRG കൺവീനർ )