Thursday 8 September 2016

ഓണാഘോഷം 2016



ഈ  വർഷത്തെ ഓണാഘോഷം നമ്മുടെ സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു കുട്ടികൾക്ക് വിവിധ മത്സരങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു 



















Tuesday 6 September 2016

ഇച്ചിലങ്കോട് പോസ്റ്റ് മാസ്റ്റർക്ക് യാത്ര അയപ്പ് നൽകി

ഇച്ചിലങ്കോട് പോസ്റ്റ് ഓഫീസിൽ നിന്നും വിരമിക്കുന്ന രാമൻ മാസ്റ്റർക്ക് സ്‌കൂൾ കുട്ടികളും അദ്ധ്യാപകരും യാത്ര അയപ്പ് നൽകി .എച്ച്  എം സ്നേഹോപഹാരം നൽകി



 






പച്ചക്കറി വിളവെടുപ്പ്



Friday 19 August 2016

കര്‍ഷക ദിനം

ഇന്ന് ചിങ്ങം ഒന്ന് , കര്‍ഷക ദിനം .
  മണ്ണിന്റെ   മണവും വിയർപിന്റെ രുചിയുമറിഞ്ഞ  കർഷക പാരമ്പര്യമാണ് നമ്മുടേത് , കൃഷി ജീവനോപാധി മാത്രമായിരുന്നില്ല അത് നമ്മുടെ പൂർവികരുടെ വിശ്വാസം കൂടിയായിരുന്നു .
    ഈ ചിങ്ങപുലരിയില്‍ എന്നും കാത്തു സൂക്ഷിക്കാനുള്ള ഓര്മ്മകള്‍ സമ്മാനിച്ച്‌ കൊണ്ട് ഇസ്ലാമിയ എ. എ ൽപി . സ്കൂള്‍ ഇച്ചിലങ്കോടിലെ കുരുന്നുകള്‍ കൃഷിക്കാരെയും  അവരുടെ ജീവിത ശൈലിയെയും തൊട്ടറിയാന്‍ നടത്തിയ യാത്ര..... അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു .......
 ക്ലാസ് ടീച്ചർമാരുടെ കൂടെ നാട്ടിലെ മുതിർന്ന  കൃഷിക്കാരനായ കരുണാകര അടിയന്താ  യുടെ വീട്ടിലേക്കാണ് കുട്ടികള്‍ പോയത്‌, കൃഷി രീതികളെ പറ്റി ചോദിച്ചറിഞ്ഞും പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ കൗതുകങ്ങള്‍ നേരില്‍ കണ്ടു ബോധ്യപ്പെട്ടും, പഴയ കൃഷിയുപകരണങ്ങള്‍ തൊട്ടറിഞ്ഞും അവര്‍ അതൊരു ഉത്സവമാക്കി .


     നാം കയിക്കുന്ന അന്നത്തിന്റെ പുറകിലുള്ള അധ്വാനത്തിന്റെയും വിയര്പിന്റെയും കഥ നേരിട്ടറിഞ്ഞ കുരുന്നുകള്‍ കൃഷിക്കാരനെ പൊന്നാട അണിയിച്ചു  അനുമോദിച്ചതിനു ശേഷമാണ്‌ മടങ്ങിയത്‌
ജിജേഷ് മാസ്റ്ററും ,വിലാസിനി ടീച്ചറും  അല്ബീന ടീച്ചറും കുട്ടികളുടെ സംശയം തീർക്കാൻ കൂടെയുണ്ടായിരുന്നു