Friday 19 August 2016

കര്‍ഷക ദിനം

ഇന്ന് ചിങ്ങം ഒന്ന് , കര്‍ഷക ദിനം .
  മണ്ണിന്റെ   മണവും വിയർപിന്റെ രുചിയുമറിഞ്ഞ  കർഷക പാരമ്പര്യമാണ് നമ്മുടേത് , കൃഷി ജീവനോപാധി മാത്രമായിരുന്നില്ല അത് നമ്മുടെ പൂർവികരുടെ വിശ്വാസം കൂടിയായിരുന്നു .
    ഈ ചിങ്ങപുലരിയില്‍ എന്നും കാത്തു സൂക്ഷിക്കാനുള്ള ഓര്മ്മകള്‍ സമ്മാനിച്ച്‌ കൊണ്ട് ഇസ്ലാമിയ എ. എ ൽപി . സ്കൂള്‍ ഇച്ചിലങ്കോടിലെ കുരുന്നുകള്‍ കൃഷിക്കാരെയും  അവരുടെ ജീവിത ശൈലിയെയും തൊട്ടറിയാന്‍ നടത്തിയ യാത്ര..... അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു .......
 ക്ലാസ് ടീച്ചർമാരുടെ കൂടെ നാട്ടിലെ മുതിർന്ന  കൃഷിക്കാരനായ കരുണാകര അടിയന്താ  യുടെ വീട്ടിലേക്കാണ് കുട്ടികള്‍ പോയത്‌, കൃഷി രീതികളെ പറ്റി ചോദിച്ചറിഞ്ഞും പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ കൗതുകങ്ങള്‍ നേരില്‍ കണ്ടു ബോധ്യപ്പെട്ടും, പഴയ കൃഷിയുപകരണങ്ങള്‍ തൊട്ടറിഞ്ഞും അവര്‍ അതൊരു ഉത്സവമാക്കി .


     നാം കയിക്കുന്ന അന്നത്തിന്റെ പുറകിലുള്ള അധ്വാനത്തിന്റെയും വിയര്പിന്റെയും കഥ നേരിട്ടറിഞ്ഞ കുരുന്നുകള്‍ കൃഷിക്കാരനെ പൊന്നാട അണിയിച്ചു  അനുമോദിച്ചതിനു ശേഷമാണ്‌ മടങ്ങിയത്‌
ജിജേഷ് മാസ്റ്ററും ,വിലാസിനി ടീച്ചറും  അല്ബീന ടീച്ചറും കുട്ടികളുടെ സംശയം തീർക്കാൻ കൂടെയുണ്ടായിരുന്നു 


















Monday 15 August 2016

FROM CLASSROOM


സ്വാതന്ത്ര്യ ദിനാഘോഷം

  നാടിൻറെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ സ്‌കൂളിൽ ആഘോഷിച്ചു ,സ്‌കൂൾ മാനേജരും ഇച്ചിലങ്കോട് ജമാഅത്ത് പ്രസിഡണ്ടുമായ ജനാബ് അൻസാർ ശെറൂൽ  പതാക ഉയർത്തി .HM രഞ്ജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു ,വാർഡ് മെമ്പർ പ്രസാദ് റായ് ,ഇച്ചിലങ്കോട് മസ്ജിദ് ഖത്തീബ് ഉസ്താദ് ലത്തീഫി ,പി ടി എ പ്രസിഡന്റ് ബഷീർ BM , ശിഹാബ് ഉസ്താദ് ,ഹസൻ ബീറോളിക തുടങ്ങിയവർ ആശംസകൾ നേർന്നു .ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു ,മധുര പലഹാരങ്ങൾ വിതരണം ചെയ്തു . ലത്തീഫ് മാസ്റ്റർ നന്ദി പറഞ്ഞു.