Tuesday 1 September 2015

ഓണാഘോഷം

        നേരം പുലർന്നതെ  ഉള്ളു ഒരു രക്ഷിതാവിൻറെ  ഫോണ്‍  വന്നു , മകൾ സ്കൂളിൽ വരുന്നില്ല പോലും അവൾക്ക് പെരുന്നാളിന്റെ  ഡ്രസ്സ്തന്നെ വേണം അതിട്ടാൽ മണ്ണ് ആവില്ലേ ഉമ്മയുടെ ചോദ്യം  , ഇന്ന് ഓണാഘോഷമാണ്  മണ്ണൊന്നും ആവില്ല  അവളുടെ അഗ്രഹമല്ലെ കാര്യം പറഞ്ഞപ്പോൾ ഉമ്മാക്ക് സമാധാനമായി മകൾക്ക് അതിലേറെ സന്തോഷവും ,           സ്കൂളിലെ കുട്ടികൾക്കെല്ലാം പിഞ്ചു കുഞ്ഞിൻറെ ആവേശമായിരുന്നു
അവർ പുത്തനുടുപ്പും ഒരു പിടി പൂക്കളുമായി സ്കൂളിലെ ഓണാഘോഷം സംഭവമാക്കാൻ വന്നിരിക്കുകയാണ് അവർക്ക് സദ്യ ഒരുക്കാൻ പാചകക്കാരി സുബൈദയുടെ കൂടെ ഒരു പറ്റം പി ടി ,മതർ പി ടി മെമ്പർമാരും അവർക്കൊപ്പം വിലാസിനി ടീച്ചറും അൽബീന  ടീച്ചറും കൂടിയപ്പോൾ  സാമ്പാറും പച്ചടിയും കിച്ചടിയും കൂട്ടുകറിയും  തോരനും മികവുറ്റതായി . കുട്ടികളുടെ വിനോദത്തിനും മത്സരങ്ങൾക്കും പുതിയ പ്ലാനുകളുമായി  അറബി സാറും ജിജേഷ് സാറും , എല്ലാത്തിനും മേൽനോട്ടവുമായി  എച്ച് എം രഞ്ജിത്ത് സാറും ,എല്ലാവരും ഒത്ത്  ചേർന്നപ്പോൾ  സ്കൂളിൻറെ ഉത്സവം  നാടിൻറെ ആഘോഷമായി മാറി . ബലൂണ്‍ പൊട്ടിക്കുന്നതിലും , മിടായി  പെററുക്കുന്നതിലും ,കസേര കളിയിലും കുട്ടികളെല്ലാം വളരെ ആവേശത്തോടെ പങ്കെടുത്തു ,പഠന വിഷയങ്ങളിൽ മികവു കാട്ടി  എന്നും താരങ്ങളാവുന്ന മിടുക്കന്മാരെ പുറകിലാക്കി ഞങ്ങൾക്കും ഒരു ദിവസം ഉണ്ടെന്നു ഉബൈസും തംസീരയും കൂട്ടുകാരും തെളിയിച്ചു
സദ്യക്ക് ഇല കിട്ടിയില്ലെങ്കിലും പായസത്തിന്റെ രുചി ആ കുറവ് പരിഹരിച്ചു കുട്ടികൾ ആസ്വദിച്ചു കയിച്ച സദ്യക്ക് ശേഷം നിത്യം വെയിസ്റ്റ്  കൊണ്ടു പോവുന്ന മൊയിദീനിച്ച വന്നു വെയിസ്റ്റു ബക്കെറ്റ് കണ്ടു ഞെട്ടി .ഇത്ര വലിയ സദ്യ നടന്നിട്ട് എന്റെ ആടുകൾ പട്ടിണി ആയല്ലോ സദ്യയുടെ രുചി .................
കുട്ടികൾ കൊണ്ടു വന്ന ഓരോ പിടി പൂക്കളിൽ നിന്നു വശ്യമാർന്ന പൂക്കളം ഒരുക്കി പുതിയ രണ്ടു ടീച്ചർമാർ അവരുടെ വരവും നാട്ടുകാരെ അറിയിച്ചു .പിന്നെ സ്കൂൾ വിടുന്നത് വരെ രക്ഷിതാക്കളും കുട്ടികളും പൂക്കളത്തിനു മുന്നിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന തിരക്കിലായി .....

ഓണം സമൃദ്ധമാക്കാന്  സർക്കാർ നൽകിയ അരിയുമായി ഈ ആവേഷം ചോരാതെ പരീക്ഷ ചൂടുമായി അടുത്ത ആഴ്ച കാണാമെന്ന പ്രതീക്ഷയോടെ കൂട്ടുകാർ വീടുകളിലേക്ക് മടങ്ങി ........ഓണാശംസകൾ നേർന്ന് കൊണ്ട് ......