Tuesday, 1 September 2015

ഓണാഘോഷം

        നേരം പുലർന്നതെ  ഉള്ളു ഒരു രക്ഷിതാവിൻറെ  ഫോണ്‍  വന്നു , മകൾ സ്കൂളിൽ വരുന്നില്ല പോലും അവൾക്ക് പെരുന്നാളിന്റെ  ഡ്രസ്സ്തന്നെ വേണം അതിട്ടാൽ മണ്ണ് ആവില്ലേ ഉമ്മയുടെ ചോദ്യം  , ഇന്ന് ഓണാഘോഷമാണ്  മണ്ണൊന്നും ആവില്ല  അവളുടെ അഗ്രഹമല്ലെ കാര്യം പറഞ്ഞപ്പോൾ ഉമ്മാക്ക് സമാധാനമായി മകൾക്ക് അതിലേറെ സന്തോഷവും ,           സ്കൂളിലെ കുട്ടികൾക്കെല്ലാം പിഞ്ചു കുഞ്ഞിൻറെ ആവേശമായിരുന്നു
അവർ പുത്തനുടുപ്പും ഒരു പിടി പൂക്കളുമായി സ്കൂളിലെ ഓണാഘോഷം സംഭവമാക്കാൻ വന്നിരിക്കുകയാണ് അവർക്ക് സദ്യ ഒരുക്കാൻ പാചകക്കാരി സുബൈദയുടെ കൂടെ ഒരു പറ്റം പി ടി ,മതർ പി ടി മെമ്പർമാരും അവർക്കൊപ്പം വിലാസിനി ടീച്ചറും അൽബീന  ടീച്ചറും കൂടിയപ്പോൾ  സാമ്പാറും പച്ചടിയും കിച്ചടിയും കൂട്ടുകറിയും  തോരനും മികവുറ്റതായി . കുട്ടികളുടെ വിനോദത്തിനും മത്സരങ്ങൾക്കും പുതിയ പ്ലാനുകളുമായി  അറബി സാറും ജിജേഷ് സാറും , എല്ലാത്തിനും മേൽനോട്ടവുമായി  എച്ച് എം രഞ്ജിത്ത് സാറും ,എല്ലാവരും ഒത്ത്  ചേർന്നപ്പോൾ  സ്കൂളിൻറെ ഉത്സവം  നാടിൻറെ ആഘോഷമായി മാറി . ബലൂണ്‍ പൊട്ടിക്കുന്നതിലും , മിടായി  പെററുക്കുന്നതിലും ,കസേര കളിയിലും കുട്ടികളെല്ലാം വളരെ ആവേശത്തോടെ പങ്കെടുത്തു ,പഠന വിഷയങ്ങളിൽ മികവു കാട്ടി  എന്നും താരങ്ങളാവുന്ന മിടുക്കന്മാരെ പുറകിലാക്കി ഞങ്ങൾക്കും ഒരു ദിവസം ഉണ്ടെന്നു ഉബൈസും തംസീരയും കൂട്ടുകാരും തെളിയിച്ചു
സദ്യക്ക് ഇല കിട്ടിയില്ലെങ്കിലും പായസത്തിന്റെ രുചി ആ കുറവ് പരിഹരിച്ചു കുട്ടികൾ ആസ്വദിച്ചു കയിച്ച സദ്യക്ക് ശേഷം നിത്യം വെയിസ്റ്റ്  കൊണ്ടു പോവുന്ന മൊയിദീനിച്ച വന്നു വെയിസ്റ്റു ബക്കെറ്റ് കണ്ടു ഞെട്ടി .ഇത്ര വലിയ സദ്യ നടന്നിട്ട് എന്റെ ആടുകൾ പട്ടിണി ആയല്ലോ സദ്യയുടെ രുചി .................
കുട്ടികൾ കൊണ്ടു വന്ന ഓരോ പിടി പൂക്കളിൽ നിന്നു വശ്യമാർന്ന പൂക്കളം ഒരുക്കി പുതിയ രണ്ടു ടീച്ചർമാർ അവരുടെ വരവും നാട്ടുകാരെ അറിയിച്ചു .പിന്നെ സ്കൂൾ വിടുന്നത് വരെ രക്ഷിതാക്കളും കുട്ടികളും പൂക്കളത്തിനു മുന്നിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന തിരക്കിലായി .....

ഓണം സമൃദ്ധമാക്കാന്  സർക്കാർ നൽകിയ അരിയുമായി ഈ ആവേഷം ചോരാതെ പരീക്ഷ ചൂടുമായി അടുത്ത ആഴ്ച കാണാമെന്ന പ്രതീക്ഷയോടെ കൂട്ടുകാർ വീടുകളിലേക്ക് മടങ്ങി ........ഓണാശംസകൾ നേർന്ന് കൊണ്ട് ......





Monday, 17 August 2015

സ്വാതന്ത്ര്യ ദിനാഘോഷം

അറുപത്തി ഒന്പതാമത് സ്വാതന്ത്ര്യദിനം സ്കൂളിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് ഖത്തീബ് അൻവരി ഉസ്താദ്‌ പതാക ഉയർത്തി ,പിന്നീട് നടന്ന പൊതു യോഗത്തിൽ എച്ച്  എം ,രഞ്ജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു   പി ടി എ പ്രസിഡന്റ്‌  ബി  പി മുഹമ്മദ്‌ പ്രസംഗിച്ചു .കുട്ടികളുടെ കലാപരിപാടികളും നടന്നു . കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .പി ടി എ മെമ്പർമരുടെയും  നാട്ടുകാരുടെയും  സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു .

സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം, ചിത്രങ്ങളിലൂടെ















Thursday, 6 August 2015

ഹിരോഷിമ ദിനം

ഇന്ന് ഹിരോഷിമ ദിനം


    ലോകത്തെ കാലങ്ങളോളം കരയിപ്പിച്ച ഒരു ആക്രമണത്തിന്‍റെ ഓര്‍മ പുതുക്കുന്ന ദിനമാണിന്ന്. ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക പ്രയോഗിച്ച അണുബോംബ് ലോകഗതിയെത്തന്നെ മാറ്റിമറിച്ചു.
എഴുപതിനായിരത്തിലധികം മനുഷ്യര്‍ ഒറ്റദിവസംകൊണ്ട് കരിഞ്ഞുചാമ്പലായ ദിനം. ലക്ഷക്കണക്കിനാളുകള്‍ വികാലംഗരും അനാഥരുമായ ദിവസം. തലമുറകളോളം നീണ്ട മഹാവ്യാധികള്‍. യുദ്ധക്കൊതി മനുഷ്യകുലത്തിന് വരുത്തുന്ന സര്‍വനാശത്തിന്‍റെ സമാനതകളില്ലാത്ത ഉദാഹരണം. അതാണ് ഹിരോഷിമയില്‍ സംഭവിച്ചത്. എഴുപത് വര്‍ഷം മുന്പ് ഇതേ ദിവസം ജപ്പാനിലെ ഹോണ്‍ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയില്‍ അമേരിക്കയുടെ ലിറ്റില്‍ ബോയ് എന്ന യുറേനിയം ബോംബ് പതിച്ചപ്പോള്‍ 78,150 മനുഷ്യരാണ് നിമിഷാര്‍ധം കൊണ്ട് കരിഞ്ഞില്ലാതായത്.
ഈ ദിനത്തിൽ  നമ്മുടെ കുട്ടികളും യുദ്ധ വിരുദ്ധ റാലിയും യുദ്ധ വിരുദ്ധ പോസ്റ്റർ ഉണ്ടാക്കിയും തങ്ങളുടേതായ വികാരം  ലോകത്തെ അറിയിച്ചു .രാവിലെ കൂടിയ അസംബ്ലിയിൽ ലീഡർ നവാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു എച്ച് എം .രഞ്ജിത്ത് മാസ്റ്റർ  പ്രഭാഷണം നടത്തി . ശേഷം നടന്ന യുദ്ധ വിരുദ്ധ റാലിയിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന് കുരുന്നുകൾ  ഒരേ ശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു 






Thursday, 30 July 2015

വായനാ ദിനം

വായന ദിനത്തിൽ കുട്ടികൾക്ക് പുസ്തക പരിചയം നടത്തി
കുട്ടികൾക്ക്  വായന മത്സരം നടത്തി വിജയികൾക്ക്  സമ്മാനം  വിതരണം ചെയ്തു  

Monday, 15 June 2015

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലി കൂടി .പരിസ്ഥിതി  സംരക്ഷിക്കേണ്ട തിന്റെ  ആവശ്യകതയെ കുറിച്ച് ജിജേഷ് മാസ്റ്റരും  ലത്തീഫ് മാസ്റ്റരും സംസാരിച്ചു .കുട്ടികൾക്ക്  ചെടികൾ വിതരണം ചെയ്തു . പരിസ്ഥിതി ക്ലബിന്റെ  നേത്രത്വത്തിൽ  സ്കൂളിൻ ചുറ്റും ചെടികൾ  നട്ടു .








Friday, 12 June 2015

പ്രവേശനോത്സവം

       രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ  ആഘോഷങ്ങൾ തുടങ്ങി . കുട്ടികൾക്ക്  ബലൂണുകളും  മധുര പലഹാരങ്ങളും  വിതരണം ചെയ്തു . ഘോഷയാത്രയിൽ  എല്ലാകുട്ടികളും പാട്ടുപാടി അണിനിരന്നു . തുടർന്നു നടന്ന യോഗത്തിൽ എച്ച് . എം  രഞ്ജിത്ത് മാസ്റ്റർ സ്വാഘതം പറഞ്ഞു .പി ടി എ .പ്രസിഡന്റ്‌  മുഹമ്മദ്‌ ബി.പി .ഉത്ഘാടനം  ചെയ്തു . പുതിയ കൂട്ടുകാർക്കുള്ള  യൂനിഫോം,പഠനോപകരണ  വിതരണം നടന്നു .മുൻ വർഷം  നടന്ന പരീക്ഷകളിൽ  ഉയർന്ന  മാർക്ക്  വാങ്ങിയവർക്കുള്ള  സർട്ടി ഫിക്കറ്റ് വിതരണം ചെയ്തു .












പുതുമയോടെ സ്കൂൾ

പുതിയ അദ്ധ്യായന  വർഷത്തിൽ  കുട്ടികളെ വരവേൽക്കാൻ  ഞങ്ങളുടെ സ്കൂൾ ഒരുങ്ങി നിൽക്കുന്നു