Tuesday 17 March 2015

new admission started



ഇസ്ലാമിയ  എ എൽ  പി  സ്കൂൾ ,ഇച്ചിലങ്കോട് 


പ്രിയ രക്ഷിതാക്കളെ നാട്ടുകാരെ ,
അക്ഷര വെളിച്ചം കൊണ്ട് മാനവ മനസ്സുകളിൽ അറിവിന്റെ    പുതിയ  വെളിച്ചം  തീർത്ത് ഏഴു പതിറ്റാണ്ടോടടുക്കുകയാണ് നമ്മുടെ സ്കൂൾ.  പോയ       പതിറ്റാണ്ടുകളിൽ ാഠശാലയിൽ    നിന്ന് അറിവും   തിരിച്ചറിവും നുകർന്ന്  പോയവർ  ഇന്ന്   സമൂഹത്തിന്റെ    വിത്യസ്ത  മേഖലകളിൽ  തങ്ങളുടെ വ്യക്തി മുദ്ര  പതിപ്പിച്ചു കൊണ്ടിരിക്കുന്നു.    പുതിയ കാലഘട്ടത്തിൽ  വിദ്യാലയം  കെട്ടിലും മട്ടിലും പുതിയ മോടിയിൽ    തിളങ്ങി    നിൽക്കുമ്പോഴും ,       ഒന്നു കാതോർത്താൽ    കേൾക്കാം     പടിയിറങ്ങിയവരുടെ കുസതികളുടെയും   കളി  ചിരികളുടെയും    ഇശൽ പാട്ടുകളുടെയും     നേർത്ത   മർമരങ്ങൾ. ഗ്രഹാതുരത്വമുണത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന    വിദ്യാലയത്തിൽ    തന്നെ     നമ്മുടെ മക്കൾക്കും പഠിച്ചു കൂടെ ?
പഠനത്തിലും പാഠേൃതര പ്രവർത്തനങ്ങളിലും എന്നും ഒരു പടി മുന്നില് നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിന് പുതിയൊരു പൊൻതൂവൽ തുന്നി ചേർത്ത് LSS പരീക്ഷയിൽ രണ്ട്  കുട്ടികൾ മികച്ച വിജയം നേടി സ്കൊലര്ഷിപിനു  അർഹത നേടി ഉപ ജില്ലയിൽ മറ്റൊരു വിദ്യാലയത്തിനും കിട്ടാത്ത അംഗീകാരമാണിത്. നമ്മുടെ വിദ്യാലയത്തി യശസ്സ് വാനം മുട്ടെ ഉയർത്താനുള്ള സംഘടിത ശ്രമത്തിലാണ് മാനേജ്മെൻറ് കമ്മിറ്റിയും PTAയും ,അധ്യാപകരും, നാട്ടുകാരും മറ്റും .വരും വർഷത്തിൽ കുട്ടികളുടെ എണ്ണം സ്കൂളിൽ വർദ്ധിപ്പിച്ച് ,വിZymലയത്തെ കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു സൂക്ഷിക്കാൻ ,നിങ്ങളുടെ കുട്ടികളുടെ പ്രവേശനവും ഇച്ചിലംകോട് ഇസ്ലാമിയ എൽപി  സ്കൂളിൽ തന്നെ ഉറപ്പു വരുത്തുക