Friday 22 June 2018

കുട വിതരണം

എല്ലാ വർഷവും പുതിയ കൂട്ടുകാർക്ക് കുടയും ബാഗും കൊടുക്കൽ പതിവാണല്ലോ , ഈ വർഷം തുടക്കത്തിൽ തന്നെ നമുക്ക് ബാഗ് കൊടുക്കാൻ സാധിച്ചു .കുട്ടികൾക്ക് കുട നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ നമ്മുടെ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളിൽ പെട്ട സുഹൃത്തുക്കൾ അത് ഏറ്റെടുക്കുകയും അതിന് വേണ്ട സംഖ്യ എത്തിച്ചു തരുകയും ചെയ്തു . ഇന്ന് ജുമുഅക്ക് ശേഷം കൈരളി ക്ലബ് പ്രതിനിധികൾ വന്ന് സന്തോഷത്തോടെ കുട്ടികൾക്ക് കുട വിതരണം ചെയ്തു .ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സന്മനസുകൾക്കും എല്ലാ വിധ നന്ദിയും അറിയിക്കുന്നതോടൊപ്പം ഇനിയും എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവുമെന്ന്





പ്രതീക്ഷിച്ചു കൊണ്ട് 

Tuesday 19 June 2018

ജൂണ്‍ 19 വായനാദിനം

ബുദ്ധിയുടേയും മനസിന്‍റെയും വളര്‍ച്ചയ്ക്കൊപ്പമേ ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും ഉണ്ടാവൂ. ബുദ്ധിയുടെയും മനസിന്‍റെയും വളര്‍ച്ചയ്ക്കുള്ള വളമാകുന്നത് വായനയാണ്. ഇതു തിരിച്ചറിഞ്ഞ് മലയാളിയെ അക്ഷരത്തിന്‍റെ വെളിച്ചത്തിലേക്കും വായനയുടെ അത്ഭുതലോകത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി ആചരിക്കുന്
 സ്കൂളില്‍ നടന്ന ചില വായന ദിന പ്രവര്‍ത്തനങ്ങളിലൂടെ ...........