Friday 1 June 2018

പ്രവേശനോത്സവം 2018








ഇച്ചിലങ്കോട് ഇസ്ലാമിയ ALP സ്കൂളിൽ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു .വേനലവധിക്ക്സ്കൂളടക്കുമ്പോള്‍ നടത്തിയ വാര്‍ഷിക ആഘോഷങ്ങളുടെയും അധ്യാപകരും  PTA മെമ്പര്‍മാരും നടത്തിയ ഫീല്‍ഡ്   വര്‍കിന്റെയും OLDS TUDENTWHATSUP  കൂട്ടായ്മ  നടത്തിയ പ്രചാരണത്തിന്റെയും ഫലമായി പ്രതീക്ഷിച്ചതിലും അധികം അഡ്മിഷന്‍ ഈ വര്‍ഷം ഉണ്ടായി .രക്ഷിതാക്കള്‍ നല്‍കുന്ന വിശ്വാസത്തിനും പിന്തുണക്കും അനുസരിച്ചു കുട്ടികളില്‍ അവര്‍ ഉദ്ദേശിക്കുന്ന പഠന നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കണമെന്ന ഉറച്ച തീരുമാനത്തോടെ പുതു വര്‍ഷത്തേക്കുള്ള  പുതുമയാര്‍ന്ന പദ്ധതികളുമായാണ് അദ്ധ്യാപകര്‍ സ്കൂളില്‍ എത്തിയത് . പുത്തനുടുപ്പും പുഞ്ചിരിയും  അതിലേറെ കൌതുകത്തോടെയും വന്ന കുരുന്നുകളെ  ബലൂണുകളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു . പുതിയ കൂട്ടുകാർക്കു പഠന കിറ്റുകൾ വിതരണം ചെയ്തു..PTAപ്രസിഡന്റ് മുഹമ്മദ് ബിയാരം അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ പ്രസാദ് റായ് ഉത്ഘാടനം ചെയ്തു ,ഹസൻ ഇച്ചിലങ്കോട് ,ലത്തീഫ് മാസ്റ്റർ ,വിലാസിനി ടീച്ചർ, അൽബീന ടീച്ചർ , തുടങ്ങിയവർ ആശംസ നേർന്നു രഞ്ജിത്ത് മാസ്റ്റർ സ്വാഗതവും ജിജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു .കാസറഗോഡ് CITYBAG  കുട്ടികൾക്ക് സജന്യ ബാഗ് വിതരണം ചെയ്തു ശേഷം നടന്ന ഘോഷയാത്രയിൽ രക്ഷിതാക്കളുടെയും  നാട്ടുകാരുടെയും പങ്കാളിത്തം ശ്രദ്ധേയമായി . 

No comments:

Post a Comment